ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് പൊലീസ്; പോക്സോ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് പൊലീസ്; പോക്സോ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്നാണ് പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം ബ്രിജ്ഭൂഷനെതിരെ മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ കേസിലെ ക്ലോഷര്‍ റിപ്പോര്‍ട്ട് ജൂലൈ നാലിന് കോടതി പരിഗണിക്കും. കേസില്‍ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന കാരണം പറഞ്ഞാണ് കേസ് അവസാനിപ്പിക്കാനായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ മാസം പതിനഞ്ചിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയിരുന്നു. 500 ലധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ബ്രിജ്ഭൂഷനെതിരെ പോക്സോ കേസ് നല്‍കിയ പെണ്‍കുട്ടി പരാതി പിന്‍വലിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.