സുപ്രീം കോടതി ജഡ്‌ജിയായി ആമി കോണി ബാരറ്റിനെ, ട്രംപ് നാമനിർദേശം ചെയ്തു

 സുപ്രീം കോടതി ജഡ്‌ജിയായി ആമി കോണി ബാരറ്റിനെ, ട്രംപ്  നാമനിർദേശം ചെയ്തു

ജസ്റ്റിസ് രൂത്ത് ബദർ ജിൻസ്‌ബർഗിന്റെ മരണത്തെത്തുടർന്ന് അവശേഷിച്ച സുപ്രീം കോടതി ഒഴിവു നികത്താൻ ഫെഡറൽ അപ്പീൽ കോടതി ജഡ്ജി ആമി കോണി ബാരറ്റിനെ നാമനിർദേശം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചു.

റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ട്രംപ്, ബാരറ്റിനെ “നമ്മുടെ രാജ്യത്തെ ഏറ്റവും സമർത്ഥയും പ്രതിഭയുമായ നിയമ വ്യക്തിത്വങ്ങളിൽ ഒരാളാണ്” എന്ന് പറഞ്ഞു “അവർ സമാനതകളില്ലാത്ത നേട്ടങ്ങളും, ബുദ്ധിശക്തിയും, യോഗ്യതകളും ഉള്ള , ഭരണഘടനയോടു വിശ്വസ്തതയുമുള്ള ഒരു സ്ത്രീയാണ്.” ട്രംപ് പറഞ്ഞു.  

ഇതിനു തൊട്ടുപിന്നാലെ, ട്രംപ് രാത്രി തന്നെ പ്രചാരണ റാലിക്കായി ഹാരിസ്ബർഗിലേക്ക് പോയി. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.