ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗങ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ആ ചുഴലിക്കാറ്റുകള്‍. കാറ്റടിക്കുന്ന മേഖലയില്‍ കേരളം ഉള്‍പ്പെടില്ല.
പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഭൂരിഭാഗം ചുഴലിക്കാറ്റുകളും ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിച്ച് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെ ബാധിക്കുന്നവയാണ്. ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ദൈര്‍ഘ്യവും തീവ്രതയും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി വര്‍ധിച്ചതായി സമീപകാല ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അറബിക്കടലില്‍ ഓരോ വര്‍ഷവും ശരാശരി അഞ്ചോ ആറോ ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നു. അതില്‍ ചുരുങ്ങിയത് മൂന്നണ്ണമെങ്കിലും കൊടുങ്കാറ്റായി മാറാറുണ്ട്.
യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഈ ചുഴലിക്കാറ്റുകള്‍ ഇന്ത്യയില്‍ വിനാശകരമായ കാലാവസ്ഥ മാറ്റങ്ങള്‍ക്കും ജനജീവിതം ദുസഹമാക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ ഇത് തീരദേശ ജനസംഖ്യ കുറയുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.