ബംഗളൂരു: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും ഇത് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
കൂടാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പ് പതിക്കണം. സ്വാതന്ത്ര്യ സമരം, ഭരണഘടനയ്ക്ക് പിന്നിലെ ആശയം എന്നിവ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ എപ്പോഴും ഓര്‍മിക്കണമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു.
'രാഷ്ട്ര നിര്‍മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖത്തിന്റെ വായന യുവാക്കളെ പ്രേരിപ്പിക്കും. ഇത്രയും മഹത്തായ ഭരണഘടനയുള്ളതിനാല്‍ നമ്മുടെ യുവാക്കള്‍ ആമുഖം നിര്‍ബന്ധമായും എല്ലാ ദിവസവും വായിക്കണം'- മന്ത്രി മഹാദേവപ്പ വിശദീകരിച്ചു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായാണ് ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.