ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - ഇരുപതാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - ഇരുപതാം ദിവസം)

എനിക്ക് സ്കൂളിൽ പോകാനും പഠിക്കാനും ഒത്തിരി ഇഷ്ടമാണ്, അതുകൊണ്ട് ഈ നൊയമ്പിൽ പഠിത്തം കുറക്കാം. ടീവി കാണാൻ ഒട്ടും ഇഷ്ടമല്ല, അതുകൊണ്ടു കൂടുതൽ ടിവി കാണാം " തമാശക്കുവേണ്ടിയാണെങ്കിൽ കൂടി മാതാപിതാക്കളോട് നമ്മൾ ഇങ്ങനെ പറഞ്ഞിട്ടില്ലേ ? നോയമ്പെന്നാൽ എന്തെങ്കിലും ഉപേക്ഷിക്കാൻ വേണ്ടി മാത്രമുള്ള ഒരു കലയളവല്ല. കൂടുതൽ നല്ലകാര്യങ്ങൾ ചെയ്യാൻവേണ്ടിക്കൂടി ഉള്ള സമയം ആണ്. പുണ്യപ്രവൃത്തികൾ നിറഞ്ഞ ജീവിതം ക്രിസ്തുമസിൽ അവസാനിക്കുകയല്ല വേണ്ടത്, ക്രിസ്തു ജനിക്കുന്നതോടുകൂടി ആരംഭിക്കുകയാണ് വേണ്ടത് . നോമ്പുകാലത്തു ചെയ്ത ഏതെങ്കിലും നന്മ ദൈവവുമായി നമ്മെ അടുപ്പിച്ചിട്ടുണ്ടെങ്കിൽ അതു തുടരുകയല്ലേ വേണ്ടത് ? ക്രിസ്തുമസിന് ശേഷം ജീവിതം പഴയപടി ആയാൽ, ദൈവവുമായി നമ്മൾ ഉണ്ടാക്കിയെടുത്ത അടുപ്പം നഷ്ടപ്പെടുകയല്ലേ ചെയുന്നത് ? നമുക്ക് ഒരു പടി കൂടുതൽ എടുക്കാം. ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം വേണ്ട എന്ന് വയ്ക്കാം; അത് ഭക്ഷണം മാത്രം ആയിരിക്കണം എന്നില്ല. നമ്മുടെ ഏതെങ്കിലും ഒരു സ്വഭാവം ആയിരിക്കാം. മറ്റുള്ളവരെ കുറ്റം പറയുകയോ വിധിക്കുകയോ ചെയുന്ന സ്വഭാവം ആവാം. ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം തെരഞ്ഞെടുക്കാം, അത് ഉപേക്ഷിക്കാം. ക്രിസ്തുമസിൽ നിർത്താത്ത അടുത്തവർഷത്തിലേക്കു തുടരാം ; അതല്ലേ ക്രിസ്തുമസ്സിന്റെ യഥാർത്ഥ ചൈതന്യം! നോയമ്പിന്റെ യഥാർത്ഥ പുണ്യം, നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താം. എല്ലാവർക്കും "ഹാപ്പി ക്രിസ്മസ്‌ ".


YouTube Link


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26