മണിപ്പൂര്‍ അക്രമം: ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാളെ പ്രതിഷേധ ധര്‍ണ

മണിപ്പൂര്‍ അക്രമം: ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാളെ പ്രതിഷേധ ധര്‍ണ

തിരുവനന്തപുരം: മണിപ്പൂരില്‍ ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നതിനെതിരെ നാളെ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് തിരുവനന്തപുരം ഫൊറോനയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 5.30 മുതല്‍ 6.30 വരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ തിരുവനന്തപുരത്തെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്ഥര്‍, പ്രതിനിധികള്‍ എന്നിവരും കുടുംബക്കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയിലെ അംഗങ്ങളും പങ്കെടുക്കും.

ധര്‍ണ തിരുവനന്തപുരം ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ശക്തികള്‍ക്കെതിരെയും നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത ഉന്മൂലനവാദികള്‍ക്ക് എതിരെയുമാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നത്.

ഒപ്പം അക്രമികള്‍ക്കും കൊലപാതകികള്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും ധര്‍ണയിലൂടെ ഉയര്‍ത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26