ആലപ്പുഴ: വിഭാഗീയത രൂക്ഷമായ ആലപ്പുഴ സിപിഎമ്മില്‍ കൂട്ട നടപടി. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് തരം താഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ പിരിച്ചു വിടാനും സിപിഎം ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ എല്ലാവര്‍ക്കും താക്കീത് നല്‍കും. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ഒന്നാക്കി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി. ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ഹരിപ്പാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജനാണ് സെക്രട്ടറിയുടെ ചുമതല.
സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ ചൊവാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ചൊവാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച ടി.പി. രാമകൃഷ്ണന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.