പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; കൂടുതല്‍ പ്രതിരോധ കരാറുകള്‍ക്ക് സാധ്യത

പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്;  കൂടുതല്‍ പ്രതിരോധ കരാറുകള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് പുറപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റം, ആയുധം വാങ്ങല്‍ തുടങ്ങിയ വിഷയങ്ങളിലടക്കം പ്രസിഡന്റ് ജോ ബൈഡനുമായി മോഡി നടത്തുന്ന ഉഭയകക്ഷ ചര്‍ച്ച നിര്‍ണായകമാവും.

നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടല്‍, ജി.ഇ 414 ടര്‍ബോഫാന്‍ ജെറ്റ് എഞ്ചിന്‍ സാങ്കേതിക വിദ്യ കൈമാറ്റം, എം.ക്യു 9 ബി സായുധ ഡ്രോണുകള്‍ വാങ്ങല്‍ തുടങ്ങിയ ഇടപാടുകളില്‍ പ്രഖ്യാപനമുണ്ടായേക്കും. വാണിജ്യ, വ്യവസായ സഹകരണം, നിക്ഷേപം, ടെലികോം മേഖലകളിലും കരാറുകള്‍ ഒപ്പിടുമെന്നാണ് അറിയുന്നത്.

അന്താരാഷ്ട്ര യോഗ ദിനമായ നാളെ യുഎന്‍ ആസ്ഥാനത്തെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ ആദരമര്‍പ്പിച്ചശേഷം പ്രമുഖര്‍ പങ്കെടുക്കുന്ന യോഗാഭ്യാസത്തിന് മോഡി നേതൃത്വം നല്‍കും. ജൂണ്‍ 21 യോഗ ദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചശേഷം മോഡി നേരിട്ടെത്തി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.