രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ 65-ാം ജന്മദിനത്തില്‍ ദീര്‍ഘായുസും നല്ല ആരോഗ്യവും ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

'രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകള്‍. നമ്മുടെ ജനതയുടെ ക്ഷേമത്തിനായുള്ള ജ്ഞാനത്തിന്റെയും അന്തസ്സിന്റെയും പ്രതിബദ്ധതയുടെയും ദീപസ്തംഭം, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. നല്ല ആരോഗ്യവും ദീര്‍ഘായുസും നേരുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ ഉപര്‍ബെദ ഗ്രാമത്തില്‍ 1958ലാണ് മുര്‍മു ജനിച്ചത്. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ വര്‍ഷം ജൂലൈ 25 നായിരുന്നു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു ദ്രൗപതി മുര്‍മു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ആദ്യ രാഷ്ട്രപതിയും പ്രതിഭാ പാട്ടീലിന് ശേഷം അധികാരത്തിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.