നിഖിലിന്റെ എം.കോം അഡ്മിഷന് ശുപാര്‍ശ ചെയ്തത് സിപിഎം നേതാവ്; പേര് വെളിപ്പെടുത്തില്ലെന്ന് കോളജ് മാനേജര്‍

നിഖിലിന്റെ എം.കോം അഡ്മിഷന് ശുപാര്‍ശ ചെയ്തത് സിപിഎം നേതാവ്; പേര് വെളിപ്പെടുത്തില്ലെന്ന് കോളജ് മാനേജര്‍

ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിന്റെ കോളജ് പ്രവേശനത്തിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ശുപാര്‍ശ ചെയ്തതെന്നും രാഷ്ട്രീയ ഭാവി നഷ്ടമാകുമെന്നുള്ളതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിഖിലിന് സീറ്റ് നല്‍കണമെന്ന് മുന്‍പും സിപിഎം നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. സര്‍വകലാശാലയാണ് സര്‍ട്ടിഫിക്കറ്റ് തരുന്നത്. പരിശോധിക്കേണ്ടത് സര്‍വകലാശാലയാണെന്നും ഹിലാല്‍ ബാബു പറഞ്ഞു. വ്യാജ രേഖ പരിശോധിക്കുന്നതിനുള്ള സംവിധാനം കോളജിനില്ലെന്ന് അധ്യാപകരും അറിയിച്ചു.

കായംകുളം എംഎസ്എം കോളജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എം.കോമിന് പ്രവേശനം നേടിയതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. സിന്‍ഡിക്കേറ്റംഗമായ ആലപ്പുഴയിലെ സിപിഎം നേതാവാണ് നിഖിലിന് പ്രവേശനം നല്‍കാന്‍ കോളജില്‍ ശുപാര്‍ശ ചെയ്തതെന്നാണ് വിവരം.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.എച്ച് ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം. മുന്‍ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ നിഖിലിന്റെ വ്യാജ ബിരുദവും പുറത്തുവന്നത് എസ്എഫ്‌ഐയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.