കിന്‍ഫ്രയിലെ നിരക്ക് വര്‍ധന ചോദ്യം ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി

കിന്‍ഫ്രയിലെ നിരക്ക് വര്‍ധന ചോദ്യം ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: കിന്‍ഫ്രാ പാര്‍ക്കിലെ അടിസ്ഥാന സൗകര്യ പരിപാലന നിരക്ക് വര്‍ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകര്‍ നല്കിയ പരാതി ലോകായുക്ത തള്ളി. ജസ്റ്റിസുമാരായ സിറിയക് ജോസഫും ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിധി. ആലോചിക്കാതെ നടപ്പാക്കിയ നിരക്ക് വര്‍ധനയാണെന്നും അന്യായമായ നടപടിയെന്നുമായിരുന്നു പരാതിക്കാരുടെ വാദം.

സംരംഭകരും കിന്‍ഫ്രയും തമ്മില്‍ ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് കിന്‍ഫ്ര അഭിഭാഷകന്‍ വാദിച്ചത്. കൂടാതെ, കരാറുകളെ സംബന്ധിച്ചുള്ള പരാതികള്‍ ലോകായുക്തയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ പരാതി തള്ളണമെന്നും കൂട്ടിച്ചേര്‍ത്തു.

കരാര്‍ സംബന്ധമായ പരാതികളില്‍ പീഡനം ഒരു വിഷയമായി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ലോകായുക്തക്ക് അതിന്മേല്‍ അന്വേഷണം നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. എന്നാല്‍, പീഡനം ആരോപിക്കുമ്പോള്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലാത്ത പക്ഷം പരാതി നിലനില്ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

ഇതോടെ ഡിവിഷന്‍ ബെഞ്ച് പരാതി തള്ളുകയും വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വിലക്കിയ സ്റ്റേ ഓര്‍ഡര്‍ റദ്ദ് ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.