മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി ന്യൂയോർക്കിൽ; ഗംഭീര സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി ന്യൂയോർക്കിൽ; ഗംഭീര സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

ന്യുയോർക്ക്: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി ന്യുയോർക്കിലെത്തി. ഇന്ത്യൻ സമയം രാത്രി 9.30 ഓടെ ന്യൂയോർക്കിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തിലും അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലുമായി തടിച്ചു കൂടിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് മോഡി അമേരിക്ക സന്ദർശിക്കുന്നത്.. യു.എൻ ആസ്ഥാനത്തെ യോഗ ദിന പരിപാടിയിലും വാഷിങ്ടണിൽ പ്രസിഡണ്ട് ജോ ബൈഡനുമായ ചർച്ചയിലുമടക്കം നിരവധി ചടങ്ങുകളിൽ പ്രധാനമന്ത്രി സംബന്ധിക്കും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും പ്രമുഖ വ്യക്തികളുമായി മൂന്ന് ദിവസത്തെ സന്ദർശനത്തിൽ നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തും. പ്രതിരോധ- വാണിജ്യ - വ്യവസായ - സാങ്കേതിക മേഖലകളിൽ സുപ്രധാന കരാറുകൾക്ക് സന്ദർശനം വഴിവച്ചു. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിൽ മുഖ്യ അതിഥിയാകും. തുടർന്ന് പ്രമുഖ വ്യക്തികളുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

അന്നേദിവസം തന്നെ വാഷിങ്ടൺ ഡിസിയിലെത്തും. അവിടെ സ്വകാര്യചടങ്ങിൽ ജോ ബൈഡനൊപ്പം പങ്കെടുക്കും. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ബൈഡനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായി ജൂൺ 23 ന് പ്രധാന മന്ത്രി ചർച്ച നടത്തും. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമെപ്പം ഉച്ച ഭക്ഷണത്തിലും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.