സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം; അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം; അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ നായകളെ പ്രതിരോധിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് പത്ത് വയസുകാരനും കാസര്‍ഗോഡ് വൃദ്ധയായ വീട്ടമ്മയും ഇന്ന് തെരുനായകളുടെ ആക്രമണത്തിന് ഇരയായി.

കൊല്ലം പോളയത്തോട് അഞ്ചാം ക്ലാസുകാരനെയാണ് തെരുവുനായ കൂട്ടം ആക്രമിച്ചത്. റോഡില്‍ വീണ വിദ്യാര്‍ഥിയെ നായകള്‍ വളഞ്ഞിട്ട് കടിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ ആണ് കുട്ടിയെ രക്ഷിച്ചത്. കൊല്ലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഭരണക്കാവ് സ്വദേശി അഷ്‌കര്‍ ബദര്‍ അഅത്ഭുതകരമായി രക്ഷപെട്ടിരുന്നു.

കാസര്‍കോട് വയോധികയ്ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ദേഹമാസകലം കടിയേറ്റ ബേക്കല്‍ സ്വദേശി ഭാരതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അതിനിടെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ തെരുവുനായ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ രണ്ട് കേസുകള്‍ എടുത്തു. കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.