തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ ഡിഗ്രി ആരോപണം അടക്കം വിവാദങ്ങള്‍ കത്തി നില്‍ക്കെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും എസ്.എഫ്.ഐ സംസ്ഥാന സമിതിയും ഇന്ന് ചേരും. തിരുവനന്തപുരത്താണ് ഇരു യോഗങ്ങളും ചേരുന്നത്. വ്യാജ ഡിഗ്രി വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമായതിനാല്‍ ആരോപണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ഉണ്ടാകും.
കായംകുളത്ത് എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാന്‍ സി.പി.എം നേതാക്കളാരും തയാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തല്‍ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് അടക്കം വഴിവിട്ട സഹായം പാര്‍ട്ടി നേതാക്കളില്‍ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചര്‍ച്ചയാകും.
ആലപ്പുഴ ജില്ലയിലെ വിഭാഗീയതയാണ് നിഖിലിന്റെ വ്യാജ ഡിഗ്രി ആരോപണത്തിന് പിന്നിലെന്ന് സി.പി.എം ഉറച്ച് വിശ്വസിക്കുന്നു. നിഖില്‍ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നുവന്ന ആലപ്പുഴ മുന്‍ സെക്രട്ടറിയറ്റ് ആംഗം കെ.എച്ച്. ബാബുജാനോടും പി.എം. ആര്‍ഷോയോടും പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.