നൈജീരിയയിൽ ബൊക്കോഹറാം തട്ടികൊണ്ടുപോയ സ്‌കൂൾകുട്ടികൾ തിരികെയെത്തി

നൈജീരിയയിൽ ബൊക്കോഹറാം തട്ടികൊണ്ടുപോയ സ്‌കൂൾകുട്ടികൾ തിരികെയെത്തി

അബൂജ : ബോക്കോഹറാം ഇസ്ലാമിക തീവ്രവാദികൾ സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞപ്പോൾ,  വെള്ളിയാഴ്ച 300 ഓളം നൈജീരിയൻ ആൺകുട്ടികൾ അവരുടെ വീടുകളിൽ തിരിച്ചെത്തി. നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടികൊണ്ടു പോകലായിരുന്നു ഇത്.

കട്സിന നഗരത്തിലെ ഹജ്ജ് ക്യാമ്പിൽ മാതാപിതാക്കളും മക്കളും കണ്ണീരോടെ ആലിംഗനം ചെയ്യുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. ആറ് ദിവസത്തെ തടവിൽ കഴിഞ്ഞ് തളർന്നുപോയ സ്‌കൂൾ കുട്ടികൾ, പ്രാദേശിക രാഷ്ട്രീയക്കാരുമായും പ്രസിഡണ്ട് മുഹമ്മദു ബുഹാരിയുമായും മണിക്കൂറുകൾ ചിലവഴിച്ചു.

തട്ടിക്കൊണ്ടുപോയ 344 ആൺകുട്ടികളെയും ആറ് ദിവസത്തെ തടവിനു ശേഷം മോചിപ്പിച്ചതായി കട്സിന സംസ്ഥാന ഗവർണർ അമിനു ബെല്ലോ മസാരി പറഞ്ഞു. രക്ഷപ്പെട്ട ആൺകുട്ടികളിലൊരാളായ അബ്ദുറഫ് ഈസ അവരുടെ അഗ്നിപരീക്ഷ അവസാനിച്ചതായി പറഞ്ഞു. ഉരുളക്കിഴങ്ങ് കഴിച്ചും അരുവിയിൽ നിന്ന് വെള്ളം കുടിച്ചും ആണ് ജീവൻ നിലനിറുത്തിയത് എന്ന് കുട്ടികൾ അറിയിച്ചു .

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. “ഇസ്ലാമികേതര നടപടികൾക്ക്” വിദ്യാർത്ഥികളെ ശിക്ഷിക്കുവാൻ വേണ്ടി പിടികൂടിയതായി അവർ അറിയിച്ചു . ആൺകുട്ടികളെ മോചിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു വീഡിയോയിൽ, ബന്ദികളായ അവരുടെ സഹപാഠികളിൽ ചിലർ തടവിൽ കഴിയുമ്പോൾ മരിച്ചുവെന്ന് കുട്ടികൾ  പറഞ്ഞിരുന്നു. എന്നാൽ തട്ടികൊണ്ടുപോയ ആൺകുട്ടികളെല്ലാം ജീവനോടെയുണ്ടെന്ന് ഗവർണർ മസാരി പറഞ്ഞു.


ആൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്താനോ അവരെ എങ്ങനെ മോചിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനോ പ്രസിഡണ്ട് ബുഹാരി ഉൾപ്പെടെയുള്ള നൈജീരിയൻ അധികൃതർ തയ്യാറായില്ല .

ബോക്കോ ഹറാം തീവ്രവാദികൾ അവരുടെ നേതാവായ അബുബക്കർ ഷെകാവുവിന്റെ കീഴിൽ നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലെ ശക്തികേന്ദ്രത്തിൽ നിന്ന് വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കട്സിനയിലേക്ക് അവർ പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. കങ്കാറ സ്കൂളിൽ നിന്ന് തട്ടി എടുത്ത വിദ്യാർത്ഥികളെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയില്ലെന്ന നൈജീരിയൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെ മുഖ വിലയ്ക്ക് എടുക്കുവാൻ വിശകലന വിദഗ്ധർ ആരും തയ്യാറായിട്ടില്ല.

ആൺകുട്ടികളുടെ താരതമ്യേന വേഗത്തിലുള്ള മോചനം പ്രസിഡണ്ട് ബുഹാരിയുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആവശ്യമുള്ള വിജയമായിരുന്ന. 2014-ൽ ചിബോക്ക് പട്ടണത്തിൽ നിന്ന് 276 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതിന്റെ ലജ്ജാകരമായ ഓർമ്മപ്പെടുത്തലായിരുന്നു കട്സിന യിലെ തട്ടിക്കൊണ്ടുപോകൽ . ചിബോക്ക് ആക്രമണത്തോടെ ബോക്കോ ഹറാം തീവ്രവാദികൾ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു.മൂന്നുവർഷത്തിനുശേഷം, 103 പെൺകുട്ടികളെ സർക്കാർ മോചനദ്രവ്യം നൽകി മോചിപ്പിച്ചു.

തിരികെയെത്തിയ കുട്ടികൾ മെഡിക്കൽ പരിശോധനകൾക്കും വസ്ത്രങ്ങൾ മാറിയതിനും ശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രസിഡണ്ട് ബുഹാരിയേയും കട്സിന ഗവർണറേയും കണ്ടു. തങ്ങളുടെ തട്ടിക്കൊണ്ടുപോകൽ അനുഭവം വിദ്യാഭ്യാസം തുടരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അനുവദിക്കരുത് എന്ന് പ്രസിഡണ്ട് ആൺകുട്ടികളോട് പറഞ്ഞു. ഈ അനുഭവം നിങ്ങളുടെ പിന്നിലാക്കി മുന്നോട്ട് പോകുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഇസ്ലാമികതീവ്രവാദ സംഘടനയായ ബോക്കോഹറാം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.