നാസയുടെ ആര്‍ട്ടെമിസ് കരാറില്‍ ചേരാന്‍ ഇന്ത്യ; ബഹിരാകാശത്തേക്ക് സംയുക്ത ദൗത്യത്തിനും തീരുമാനം

നാസയുടെ ആര്‍ട്ടെമിസ് കരാറില്‍ ചേരാന്‍ ഇന്ത്യ; ബഹിരാകാശത്തേക്ക് സംയുക്ത ദൗത്യത്തിനും  തീരുമാനം

ന്യൂഡല്‍ഹി: ബഹിരാകാശ പര്യവേഷണത്തില്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ആര്‍ട്ടെമിസ് കരാറില്‍ ചേരാനുറച്ച് ഇന്ത്യ. കൂടാതെ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് 2024 ല്‍ ബഹിരാകാശത്തേക്കുള്ള സംയുക്ത ദൗത്യത്തിനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം.

നാസയുടെ നേതൃത്വത്തില്‍ ഒന്നിലധികം അന്താരാഷ്ട്ര, യു.എസ് ആഭ്യന്തര പങ്കാളികളുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആര്‍ട്ടെമിസ് ദൗത്യം. 2025 ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആര്‍ട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം. ഈ പദ്ധതി വിജയിച്ചാല്‍ 1972 ലെ അപ്പോളോ 17 ന് ശേഷം മനുഷ്യനെ ഉള്‍പ്പെടുത്തി ആദ്യമായി ചന്ദ്രനിലേക്ക് പോകുന്ന ദൗത്യമായിരിക്കും ഇത്.

1967 ലെ ഔട്ടര്‍ സ്പേസ് ഉടമ്പടിയില്‍ 21-ാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള തത്വങ്ങളെയാണ് ആര്‍ട്ടെമിസ് കരാറുകള്‍ എന്ന് വിളിക്കുന്നത്.

നാസയും ഐഎസ്ആര്‍ഒയും ഈ വര്‍ഷം ബഹിരാകാശ യാത്രാ സഹകരണത്തിനായി ചില തന്ത്രപരമായ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം 2024 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംയുക്ത ദൗത്യത്തിനും നാസയും ഐഎസ്ആര്‍ഒയും പദ്ധതിയിട്ടിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.