കോഴിക്കോട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പള്‍ ഇന്ന് അഗളി പൊലീസ് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തും. വിദ്യ തന്നെയാണ് അഭിമുഖത്തിന് എത്തിയതെന്ന് പ്രിന്‍സിപ്പല്‍ തിരിച്ചറിയേണ്ടതും ഉണ്ട്.
വിദ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അട്ടപ്പാടി കോളജ് പ്രിന്‍സിപ്പള്‍ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്ന് വിദ്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി എന്ന നിലയില്‍ റിമാന്‍ഡില്‍ വിടും.
ബുധനാഴ്ച കസ്റ്റഡിയിലെടുത്ത വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.