കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ തള്ളാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ തള്ളാന്‍  ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നതില്‍ സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാലിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.

തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാന്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.