കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വാര്‍ഷിക ജനറല്‍ ബോഡിയ്ക്ക് മുന്നോടിയായുളള യോഗമാണ് വൈകിട്ട് ആറിന് നടക്കുന്നത്.
എഎംഎംഎയുടെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ നടന്‍ ഷെയിന്‍ നിഗമിനെതിരെയുള്ള നിര്‍മാതാക്കളുടെ വിലക്കടക്കം ചര്‍ച്ച ചെയ്യും. നിലവിലുള്ള ചിത്രങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഷെയിനിന്റെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. നിര്‍മാതാക്കളുടെ വിലക്ക് നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിനുള്ള അപേക്ഷയും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍ ചേരും.
നിര്‍മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഘടനയുമായി അകന്ന് നിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്‌സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തണോയെന്ന് എക്‌സിക്യുട്ടീവ് ഇന്ന് തീരുമാനമെടുക്കും. തുടര്‍ന്ന് അന്തിമ അംഗീകാരത്തിനായി വാര്‍ഷിക ജനറല്‍ ബോഡിയുടെ മുന്നില്‍വയ്ക്കും. ലഹരി ആരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.