തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ നൂറാം ചരമദിനമായ നാളെ ഉച്ചകഴിഞ്ഞ് 2.45ന് പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ പ്രത്യേക അനുസ്മരണ യോഗവും പ്രാര്‍ഥനാ ശുശ്രൂഷകളും സംഘടിപ്പിക്കും.
ലൂര്‍ദ് സൗഹൃദ വേദി എപിജെഎം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസ്, തിരുവനന്തപുരം ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
തുടര്‍ന്ന് അനുസ്മരണ പ്രാര്‍ഥനയും വൈകുന്നേരം അഞ്ചിന് അനുസ്മണ ദിവ്യ ബലിയും ഉണ്ടാകും. ദിവ്യ ബലിക്ക് ഫാ.മോബന്‍ ചൂരവടി മുഖ്യ കാര്‍മികനായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26