നരേന്ദ്ര മോഡിക്ക് ഓര്‍ഡര്‍ ഓഫ് നൈല്‍; രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്

നരേന്ദ്ര മോഡിക്ക് ഓര്‍ഡര്‍ ഓഫ് നൈല്‍; രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്

കയ്റോ: രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.

ഇരുപത്താറ് വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അദ്ദേഹം ഈജ്പിതില്‍ എത്തിയത്.

പ്രസിഡന്റ് അല്‍-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി.

ശനിയാഴ്ച കയ്റോയില്‍ വിമാനമിറങ്ങിയ മോഡിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.

അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നരേന്ദ്ര മോഡി ഈജിപ്തിലെ അല്‍-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര്‍ സെമിട്രി എന്നിവ സന്ദര്‍ശിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അല്‍-സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് അദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.