ഈദ് അല്‍ അദ ദുബായില്‍ 4 ദിവസം പാ‍ർക്കിംഗ് സൗജന്യം

ഈദ് അല്‍ അദ ദുബായില്‍ 4 ദിവസം പാ‍ർക്കിംഗ് സൗജന്യം

ദുബായ്:ഈദ് അല്‍ അദയോട് അനുബന്ധിച്ച് ദുബായില്‍ നാല് ദിവസം പാ‍ർക്കിംഗ് സൗജന്യം. അവധി തുടങ്ങുന്ന അറഫ ദിനമായ ജൂണ്‍ 27 മുതല്‍ 30 വെളളിയാഴ്ച വരെ പാർക്കിംഗ് സൗജന്യമാണെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. മള്‍ട്ടിലെവല്‍ പാർക്കിംഗുകളിലൊഴികെ മറ്റിടങ്ങളിലൊന്നും പാർക്കിംഗ് ഫീസ് ഈടാക്കില്ല. ജൂലൈ 1 ശനിയാഴ്ച പാർക്കിംഗ് ഫീസ് ഈടാക്കും.

ദുബായ് റോഡ്സ് ആന്‍റ് ട്രോന്‍സ്പോർട്ട് അതോറിറ്റിയുടെ കീഴിലുളള മെട്രോ അടക്കമുളള ഗതാഗത സൗകര്യങ്ങളുടെ സേവനക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജൂണ്‍ 23 നും 24 നും ജൂണ്‍ 26 മുതല്‍ 30 വരെയും ജൂലൈ 1 നും മെട്രോ രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയാണ് പ്രവർത്തിക്കുക. ജൂണ്‍ 25 നും ജൂലൈ രണ്ടിനും രാവിലെ 8 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയാണ് പ്രവർത്തന സമയം.

ട്രാമിന്‍റെ പ്രവർത്തന സമയത്തിലും മാറ്റമുണ്ട്. ജൂണ്‍ 23 നും 24 നും ജൂണ്‍ 26 മുതല്‍ 30 വരെയും ജൂലൈ 1 നും ട്രാം രാവിലെ ആറ് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയാണ് പ്രവർത്തിക്കുക. ജൂണ്‍ 25 നും ജൂലൈ രണ്ടിനും രാവിലെ 9 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയാണ് പ്രവർത്തന സമയം. ബസുകള്‍ തിങ്കള്‍ മുതല്‍ വെളളിവരെ രാവിലെ 4.30 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.30 വരെയാണ് സർവ്വീസ് നടത്തുക. വെളളിയാഴ്ച 5 മണിമുതല്‍ 1 മണിവരെയും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 6 മുതല്‍ 1 മണിവരെയും പ്രവർത്തിക്കും.മറൈന്‍ ട്രാന്‍സ്പോർട്ടിന്‍റെ സമയക്രമത്തിലും മാറ്റമുണ്ട്.

അല്‍ കൈഫിലെ ഒഴികെയുളള ഉപഭോക്തൃസേവന കേന്ദ്രങ്ങളെല്ലാം ജൂണ്‍ 27 മുതല്‍ 30 വരെ അവധിയായിരിക്കും. ഉം റമൂല്‍, ദേര, അല്‍ ബർഷ എന്നിവിടങ്ങളിലെ സ്മാർട് ഉപഭോക്തൃകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.