കര്‍ഷകര്‍ റിലേ നിരാഹാരം തുടങ്ങി; വീണ്ടും ചര്‍ച്ചയാകാമെന്ന് കേന്ദ്രം

കര്‍ഷകര്‍ റിലേ നിരാഹാരം തുടങ്ങി; വീണ്ടും ചര്‍ച്ചയാകാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റിലേ നിരാഹാര സമരത്തിലേക്ക് കടന്നതോടെ വീണ്ടും കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. 11 കര്‍ഷകര്‍ വീതമാണ് ഒരു ദിവസം നിരാഹാരമിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌ന പരിഹാരമാകാത്തതിനാലാണ് റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

അതേസമയം പുതിയ ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. കര്‍ഷകരുടെ സംശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും കത്തില്‍ പറയുന്നു. സമരം അവസാനിപ്പിക്കാനായി അഞ്ച് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു.

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്‍ക്കുകയാണ്. ഡിസംബര്‍ 25 മുതല്‍ 27 വരെ ഹരിയാന ദേശീയ പാതയിലുള്ള എല്ലാ ടോള്‍ ബൂത്തുകളും അടയ്ക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.