കൊളസ്‌ട്രോൾ കൂടുതലാണോ ? കൈകാലുകൾ കാണിക്കും അഞ്ച് ലക്ഷണങ്ങൾ

കൊളസ്‌ട്രോൾ കൂടുതലാണോ ? കൈകാലുകൾ കാണിക്കും അഞ്ച് ലക്ഷണങ്ങൾ

കൊളസ്‌ട്രോൾ ഒരു നിശബ്ദ കൊലയാളിയാണ്. കൊളസ്‌ട്രോൾ കൂടുതലായാൽ ശരീരം തന്നെ ലക്ഷണങ്ങൾ പ്രകടമാക്കും. എന്നാൽ ലക്ഷണങ്ങൾ കൊളസ്‌ട്രോളിന്റേതാണെന്ന് തിരച്ചറിയുമ്പോഴേക്കും ശരീരത്തിന്റെ ഏതാണ്ട് എല്ലാ ഭാഗവും നശിപ്പിക്കും വിധം കൊളസ്‌ട്രോൾ അധികരിച്ചുകാണും. കൊളസ്‌ട്രോൾ ലെവൽ 200mg/dL ൽ അധികമാവുമ്പോഴാണ് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് അധികമാവുന്നത്.

കാലുകൾക്ക് കഠിനമായ വേദന ഭാരം എന്നിവ തുടർച്ചയായി അനുഭവപ്പെട്ടാൽ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നതിനുള്ള സൂചനയായിരിക്കാം. ധമനികളെ നശിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. രോഗാവസ്ഥകൾ കൂടുതലും രാത്രിയിലാണ് സംഭവിക്കുന്നത്.

കൊളസ്‌ട്രോൾ കൂടുമ്പോൾ കാലുകളിൽ പ്രകടമാകുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ക്ലോഡിക്കേഷൻ. കാലുകളുടെ പേശികളിൽ വേദന, മുറുക്കം, ക്ഷീണം എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. കാൽപാദങ്ങൾ തണുത്തുറഞ്ഞു കാണപ്പെടുന്നതും കൊളസ്‌ട്രോൾ അധികരിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. ചർമത്തിൽ പലയിടങ്ങളിൽ തൊലിയുടെ നിറത്തിലുണ്ടാവുന്ന മാറ്റം. മുറിവ് ഉണങ്ങുന്നതിലെ കാലതാമസവും കൊളസട്രോളിന്റെ ലക്ഷണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.