ചങ്ങനാശേരി അതിരൂപത പ്രവാസി സംഗമം ജൂലൈ 29ന്

ചങ്ങനാശേരി അതിരൂപത പ്രവാസി സംഗമം ജൂലൈ 29ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ഏഴാമത് സംഗമം ജൂലൈ 29ന് ചങ്ങനാശേരി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള സമ്മേളനം ഉത്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യാതിഥി ആയിരിക്കും. ബംഗ്ലാദേശിലെ മുന്‍ അപ്പോസ്തോലിക് ന്യൂണ്‍ ഷോ മാര്‍ ജോര്‍ജ് കോച്ചേരി, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ടെജി പുതുവീട്ടില്‍ക്കളം തുടങ്ങിയവര്‍ ആശംസകള്‍ നേരും.

പ്രവാസി കുടുംബങ്ങളില്‍ നിന്നും ദൈവവിളി സ്വീകരിച്ച വൈദികര്‍, സന്യസ്തര്‍ എന്നിവരെയും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിവിധ തലങ്ങളില്‍ മാതൃകയായ പ്രവാസികളെയും ചടങ്ങില്‍ ആദരിക്കും. വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളും മടങ്ങിവന്ന പ്രവസികളുമടക്കം ആയിരക്കണക്കിന് വിശ്വസികള്‍ പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് പ്രവാസ ജ്യോതി എന്ന പേരില്‍ തയാറാക്കുന്ന സുവനീര്‍ പ്രകാശനം ചെയ്യും. ഫാ. ജേക്കബ് ചാക്കാത്തറയുടെ രചനയില്‍ ഫാ. ജിജോ മാറാട്ടുകളം സംഗീത സംവിധാനം നിര്‍വഹിച്ച പ്രവാസി അപ്പോസ്തലേറ്റിനായി തയാറാക്കിയ ഗാനം ചടങ്ങില്‍ ആലപിക്കും.

സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ഫാ. ജിജോ മാറാട്ടുക്കളം, ഷെവ. സിബി വാണിയപ്പുരക്കല്‍, ജോ കാവാലം, ലൈസാമ്മ കളരിക്കല്‍, രാജേഷ് കൂത്രപ്പള്ളി, മാത്യു മണിമുറി, ജോബന്‍ തോമസ്, ബിജു മട്ടാഞ്ചേരി, ജെയിന്‍ വര്‍ഗീസ്, ഷിനോയ് പുളിക്കല്‍, സജീവ് ചക്കാലക്കല്‍, ജിറ്റോ ജെയിംസ്, ജെയിംസ് അരീക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26