പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നാളെ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് ശേഷം വിദഗ്ധ സമിതി ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തും. അതിനായി എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം.വി ബിജുലാലിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
കുടിവെള്ള ലഭ്യത, ജലസ്രോതസുകള്‍, ഗതാഗതം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
മണിമല, എരുമേലി പ്രദേശങ്ങളില്‍ പദ്ധതിക്കായി ഏറ്റെടുക്കാന്‍ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയുരുന്നു. കൂടാതെ, രണ്ട് ഹിയറിങും നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും നാളെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.