ക്രിക്കറ്റ് ആവേശമുയരുന്നു;ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വിരേന്ദര്‍ സേവാഗ്

ക്രിക്കറ്റ് ആവേശമുയരുന്നു;ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വിരേന്ദര്‍ സേവാഗ്

ന്യൂഡല്‍ഹി: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കായികലോകം കടന്നതോടെ പ്രവചനങ്ങളുമായി മുന്‍കാല താരങ്ങള്‍ രംഗത്ത്. ഗാലറിക്ക് പുറത്തേയ്ക്ക് പന്തടിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് സെമിഫൈനലില്‍ എത്തുന്ന ടീമുകളെക്കുറിച്ചുള്ള തന്റെ പ്രവചനം നടത്തി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ നാല് ടീമുകള്‍ സെമി ഫൈനലിസ്റ്റുകളാവുമെന്നാണ് സേവാഗിന്റെ പക്ഷം.

ഇതില്‍ തന്നെ ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റെയും കാര്യത്തില്‍ സേവാഗിന് നൂറു ശതമാനം ഉറപ്പാണ്. ഇവര്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ മുന്‍കാലങ്ങളില്‍ മികച്ച കളി പുറത്തെടുത്തിട്ടുണ്ടെന്നാണ് സേവാഗിന്റെ വിലയിരുത്തല്‍.

സേവാഗിന് പിന്നാലെ മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരനും രംഗത്തെത്തി. തന്റെ ഇഷ്ട ടീമായി മുത്തയ്യ തിരഞ്ഞെടുത്തത് രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യയെയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കാണാന്‍ താന്‍ ശരിക്കും ആകാംക്ഷാഭരിതനായി കാത്തിരിക്കയാണെന്നും മുത്തയ്യ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ 10 വേദികളിലായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആകെ 10 ടീമുകളാണ് പങ്കെടുക്കുക. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉത്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്സ് അപ്പായ ന്യൂസിലന്‍ഡിനെ നേരിടും.

ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും ആവേശകരമായ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഒക്ട്ടോബര്‍ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ്. ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ്.

എന്നാല്‍, ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് മുമ്പ് സൂചനകള്‍ വന്നിരുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇത്തവണ സന്നാഹ മത്സരങ്ങള്‍ മാത്രമാവും ഉണ്ടാവുക. വിഐപി ബോക്സുകളുടെ കുറവും സ്റ്റേഡിയത്തിലെ ചില അപര്യാപ്തതകളുമാണ് ലോകകപ്പ് മത്സരത്തിന് വേദിയാകുന്നതില്‍ കാര്യവട്ടം സ്റ്റേഡിയം പിന്തള്ളപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.