പുതിയ കൊറോണ വൈറസ്: ബ്രിട്ടന്‍- ഇന്ത്യ വിമാനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ വിലക്ക്

പുതിയ കൊറോണ വൈറസ്: ബ്രിട്ടന്‍- ഇന്ത്യ വിമാനങ്ങള്‍ക്ക്  ബുധനാഴ്ച മുതല്‍ വിലക്ക്

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ബ്രിട്ടനില്‍ കൊവിഡിന്റെ കൂടുതല്‍ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. ഡിസംബര്‍ 31 വരെയാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഇന്ത്യ എയര്‍ ബബിള്‍ സര്‍വീസ് തുടരുന്ന 23 രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍.

ബുധനാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുമ്പായി ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ കൊറോണ വൈറസ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധമാണ്. കാനഡ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയ്ക്ക് പുറമേ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളും യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ വ്യാപിച്ചിട്ടുള്ള പുതിയ ഗണത്തില്‍പ്പെട്ട കൊറോണ വൈറസിനെക്കുറിച്ച് കൂടുതല്‍ അറിവില്ലെങ്കിലും നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ ജനിത മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

ബ്രിട്ടനില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് നിന്നുള്ള എല്ലാ വിമാനങ്ങളും ഉടന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ആവശ്യമുന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.