തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തെച്ചൊല്ലി കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനും തമ്മിലുള്ള തർക്കം രൂക്ഷമായി.
ആറ്റിങ്ങിലിൽ മത്സരിക്കുന്നത് ഒഴിവാക്കാനായി ശോഭ സുരേന്ദ്രനെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പരിപാടികളിൽ നിന്ന് വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും അകറ്റിനിർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഡ വന്നപ്പോഴും മാറ്റിനിർത്തി. എത്ര ഒതുക്കിയാലും ആറ്റിങ്ങലിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശോഭ സുരേന്ദ്രൻ.
അതേസമയം മണ്ഡലത്തിൽ നിരന്തരം പരിപാടികളുണ്ടാക്കി സാന്നിധ്യമറിയിക്കുന്ന വി.മുരളീധരൻ മാധ്യമങ്ങളിലൂടെ പ്രചാരണവും തുടങ്ങി. എന്നാൽ കേന്ദ്ര നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥി മാനദന്ധം വിലങ്ങുതടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.