കോവിഡിന്റെ വേഷപ്പകർച്ചകൾ ലോകത്തെ വിറപ്പിക്കുന്നു

കോവിഡിന്റെ വേഷപ്പകർച്ചകൾ ലോകത്തെ വിറപ്പിക്കുന്നു

ലണ്ടൻ : ചൈനയിൽ ഒരു വർഷം മുൻപ് കണ്ടെത്തിയ വൈറസ് ജനതികവ്യതിയാനങ്ങൾ വരുത്തി ലോകത്തെ വിറപ്പിക്കുന്നു.  ലണ്ടനിൽ കണ്ടെത്തിയിരിക്കുന്ന കോവിഡ് -19 ന്റെ പുതിയ കോവിഡ്  വകഭേദങ്ങൾ  മൂലം   ശനിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ  രാജ്യത്ത്  പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും കാനഡയും യുകെയിൽ നിന്നുള്ള യാത്ര നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നു. ഈ പുതിയ വൈറസ് വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് എളുപ്പത്തിൽ പടരുന്നതാണ് . പക്ഷേ ഇത് കൂടുതൽ മാരകമാണ് എന്നതിന് തെളിവുകളൊന്നുമില്ല.

പുതിയ വൈറസ് പതിപ്പ് അതിവേഗം വ്യാപിക്കുകയും പ്രബലമായ വൈറസ് വകഭേദമായ മാറുകയും ചെയ്യുന്നുവെന്ന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് പറഞ്ഞു.

രണ്ട് ഡസനോളം മ്യൂട്ടേഷനുകൾ ആണ് ഈ വൈറസിന് സംഭവിച്ചിരിക്കുന്നത്. ഇതിൽ ചിലത് കോശങ്ങളെ അറ്റാച്ചുചെയ്യാനും ആക്രമിക്കാനും വൈറസ് ഉപയോഗിക്കുന്ന സ്പൈക്കി പ്രോട്ടീനിലാണ്. നിലവിലെ വാക്സിനുകൾ ലക്ഷ്യമിടുന്നതും ആ സ്പൈക്കിൽ തന്നെയാണ്. അതിനാൽ തന്നെ പുതിയ വാക്ക്സിനുകൾ ജനിതമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമാണോ എന്ന കാര്യം സംശയകരമാണ്. “D614G മ്യൂട്ടേഷൻ” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് D614G മ്യൂട്ടേഷൻ,  കോശങ്ങളെ വൈറസ് ബാധിക്കുന്നത് എളുപ്പമാക്കുന്നു.

സ്‌പൈക്ക് പ്രോട്ടീനിലെ ചെറിയ മ്യൂട്ടേഷൻ ആദ്യമായി തിരിച്ചറിഞ്ഞത് മാർച്ചിൽ, ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിൽ നിന്നുള്ള ഗവേഷകർ ആണ്. യൂറോപ്പിലും അമേരിക്കയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്ക രോഗബാധകൾക്കും ഇത് കാരണമാകാമെന്നും കരുതുന്നു.

സാധാരണ പരിണാമത്തിലൂടെ വൈറസുകൾ അവയുടെ ജനിതക ഘടനയിൽ ചെറിയ മാറ്റങ്ങൾ പലപ്പോഴും നേടുന്നു. ഒരു വൈറസ് അതിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകൾ മാറ്റിക്കൊണ്ട് രോഗപ്രതിരോധവ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അതിനു  മ്യൂട്ടേഷൻ  സംഭവിക്കുന്നു .

മ്യൂട്ടേഷൻ കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമോ അതോ മരണ സാധ്യത വർദ്ധിപ്പിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ലോകത്താകമാനം 6,000 പുതിയതരം  വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   കൂടുതലും ഡെൻമാർക്കിലും ഇംഗ്ലണ്ടിലുമാണ്.

ലോകമെമ്പാടും വൈറസിന്റെ നിരവധി വ്യതിയാനങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു. ചിലത് ഡെന്മാർക്കിലെ മിങ്ക് ഫാമുകളിൽ നിന്നുള്ള ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഇനത്തിലും ഒന്നിൽകൂടുതൽ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ വൈറസിന് രണ്ട് പ്രധാന മാറ്റങ്ങളുണ്ട്, അതിൽ സ്പൈക്ക് പ്രോട്ടീനിൽ എട്ട്  മാറ്റങ്ങൾ ഉൾപ്പെടെ കാണപ്പെടുന്നുണ്ട് .

ഒന്നോ രണ്ടോ ജനിതക വ്യതിയാനം സംഭവിച്ചാൽ വാക്സിനുകളെ പ്രതിരോധിക്കുവാൻ വൈറസിന് കഴിയും എന്ന് ശാസ്ത്രജ്ഞർ കരുതുന്നില്ല.  എങ്കിലും ജനിതക മാറ്റങ്ങൾ കൂടുന്നതിനനുസരിച്ച് വാക്സിനുകൾ കാലക്രമേണ പുനഃ ക്രമീകരിക്കേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരം മാറ്റങ്ങൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. കൊറോണ വൈറസ് ഭീതി ഒഴിയുവാൻ നേരം ആയിട്ടില്ല  എന്നാണ്  ഇത്തരം പഠനങ്ങൾ തെളിയിക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.