ഗാന്ധിനഗര്‍: 2002 ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്റ്റയോട് ഉടന്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
കേസില്‍ ടീസ്റ്റ സെതല്‍വാദിന് 2022 ല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതാണ് സെതല്‍വാദിനെതിരെയുള്ള ആരോപണം.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സമാന കേസുകളിലെ ജാമ്യ ഹര്‍ജികളെല്ലാം ഗുജറാത്ത് ഹൈക്കോടതി ഇതുപോലെ നീട്ടിവയ്ക്കാറുണ്ടോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. തുടര്‍ന്നാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.