ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനസ്ഥാപനത്തിനായി ജൂലൈ രണ്ടിന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ക ത്തോലിക്ക സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പ്രാര്‍ത്ഥനാ ദിനം ആചരിക്കാനാണ് ആഹ്വാനം.
വിശുദ്ധ കുര്‍ബാനമധ്യേ മണിപ്പൂരില്‍ സമാധാനത്തിനും സൗഹാര്‍ദത്തിനുമായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും എല്ലാ ഇടവകകളിലും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന പാ വപ്പെട്ട ജനങ്ങളെ സമര്‍പ്പിച്ച് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഭയുടെ സമാധാന സന്ദേശം മറ്റുള്ളവരിലേക്കും പകരുക, മണിപ്പൂരില്‍ ഭരണഘടനാ വിരുദ്ധമായി നടക്കുന്ന ദുസ്ഥിതിക്കെതിരെ കേന്ദ്ര സര്‍ക്കാരില്‍ ആശങ്ക അറിയിക്കാന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും എന്‍ജിഒകളെയയും പ്രോത്സാഹിപ്പിക്കുക, മണിപ്പൂരില്‍ നിന്നുള്‍പ്പെടെ പലായനം ചെയ്ത് എത്തുന്ന ജനങ്ങളെ ദയാപൂര്‍വം പരിഗണിക്കുക, സഭയുടെ എല്ലാ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സിബിസിഐ നല്‍കിയിട്ടുണ്ട്.
മണിപ്പൂരിലെ ദുരിതബാധിതര്‍ക്കിടയില്‍ കത്തോലിക്ക സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്ത്യ നിസ്തുലമായ സേവനമാണ് നടത്തി വരുന്നതെന്ന് സിബിസിഐ അറിയിച്ചു. ഇതിനോടകം 14,000 പേരിലേക്ക് സഹായമെത്തിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞതായും പ്രസ്താവനയില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.