ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ ഇന്ന് മുതൽ അസാധു; ഇനി ചെയ്യേണ്ടത്​ ഇങ്ങനെ

ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ ഇന്ന് മുതൽ അസാധു; ഇനി ചെയ്യേണ്ടത്​ ഇങ്ങനെ

ന്യൂഡൽഹി: പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടാതെ സർക്കാർ. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടിയിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ കാലാവധി നീട്ടിയിട്ടില്ല. ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ഇന്നു മുതൽ പ്രവർത്തനരഹിതമാകും.

പാൻ അസാധുവായാൽ

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞെങ്കിലും ഒരു വ്യക്തിക്ക് സമയ പരിധി അവസാനിച്ചതിന് ശേഷവും അത് ലിങ്ക് ചെയ്യാൻ കഴിയും. എന്നാൽ പിഴ നല്കണമെന്ന് മാത്രം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് 2023 മാർച്ച് 28 ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ എന്തു ചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ 1000 രൂപ പിഴ നൽകണം. ആധാറുമായി ലിങ്ക് ചെയ്യണം. പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ലിങ്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസമെടുക്കും.
പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക സേവനങ്ങൾ ലഭിക്കുന്നതിന്​ തടസം നേരിട്ടേക്കാം. ഉദാഹരണത്തിന് ഇതുവരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ.

പാൻ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാർക്ക് ഇനി സേവനങ്ങൾ ലഭിക്കുക. ആദായ നികുതി നിയമങ്ങൾക്ക് വിധേയമായിടത്തെല്ലാം പാൻ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി ഇടപാടുകൾ എന്നിവ. ഇതിനുപുറമെ, ഉയർന്ന നിരക്കിൽ ടിഡിഎസ്, ടിസിഎസ് എന്നിവയും നൽകേണ്ടിവരും. ഇത്തരത്തിൽ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാൻ പ്രവർത്തന രഹിതമായി തുടർന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.

എങ്ങനെ പിഴയടക്കാം?

ആദായ നികുതി ഇ - ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്ത് പണമടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യാം. 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങൾ നൽകി ഇ-പേ ടാക്‌സ് വഴി പിഴ തുക അടയ്ക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.