ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവി. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കുന്നു.
വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രശ്നം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമാകണം ശ്രദ്ധ വേണ്ടതെന്നും മണിപ്പൂര്‍ അവര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിന്നീട് ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാങിലും സന്ദര്‍ശനം നടത്തിയിരുന്നു. പൗര പ്രമുഖരോടും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളോടും സ്ത്രീകളോടും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ അനുസൂയയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
'മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേള്‍ക്കാനാണ് ഞാന്‍ വന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സ്വീകരണമാണ് നല്‍കിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുന്‍ഗണന. യാത്ര ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ എന്നെ തടയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്' - രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.