താറാവ് കറി
(തയ്യാറാക്കിയത് ഷാന്റി ജോ )
ചേരുവകൾ
- താറാവ് 500 ഗ്രാം
- സവാള 300 ഗ്രാം
- ഇഞ്ചി രണ്ട് കഷ്ണം
- പച്ചമുളക് നാലെണ്ണം
- വെളുത്തുള്ളി മൂന്ന് അല്ലി
- കറിവേപ്പിലഒരു തണ്ട്
- തക്കാളി മൂന്നെണ്ണം
- മുളകുപൊടി ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‌പ്പൊടി അരടീസ്പൂണ്‍
- വെളിച്ചെണ്ണ 100 മില്ലി
- തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
- ഉപ്പ് പാകത്തിന്
അരപ്പിനുള്ളത്
- തേങ്ങ വറുത്തത് ഒരെണ്ണം
- ഉണക്കമുളക് അഞ്ചെണ്ണം
- ചുവന്നുള്ളി പത്തെണ്ണം
- കുരുമുളക് രണ്ട് ടീസ്പൂണ്‍
- പെരുംജീരകം ഒരു ടീസ്പൂണ്‍
- കറിവേപ്പില ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
- താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക.
- ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
- സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കുക താറാവ് കഷണങ്ങള്‍ അതിലേക്കിടുക.
- നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേർത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേർത്തിളക്കുക
കള്ളപ്പം
ചേരുവകൾ
- 2 കപ്പ് പച്ചരി
- 1 കപ്പ് തേങ്ങ
- ഈസ്റ്റ് കാല്‍ ടീസ് സ്പൂണ്‍ / തെങ്ങിന്‍ കള്ള് ഒരു ഗ്ലാസ്
- പഞ്ചസാര 6 ടീസ് സ്പൂണ്‍
- വെളുത്തുള്ളി 1 അല്ലി
- ജീരകം 1 നുള്ള്
തയ്യാറാക്കുന്ന വിധം
- പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിർത്തതിന് ശേഷം പൊടിക്കുക
- ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക.
- 2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക (കപ്പു കാച്ചുക).
- പൊടിച്ച അരി, തേങ്ങാ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നായി ഇളക്കി കൂടെ വെളുത്തുള്ളിയും ഒരു നുള്ള് ജീരകവും ചേര്‍ത്ത് പതിയെ ഒന്ന് ചതച്ചു ചേര്‍ത്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക.
- എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേർത്ത് 15 മിനിട്ട് വയ്ക്കുക.
- ഉപ്പ് പാകത്തിനു ചേർത്ത് അപ്പം ചുടാം
Note: മാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ചോറും കൂടി അരച്ച് ചേർത്താൽ അപ്പത്തിനു നല്ല മയം കിട്ടും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.