അത്ഭുതപ്പെടുത്തുന്ന ശനി ഗ്രഹത്തിന്റെ അപൂര്‍വ്വ ചിത്രം പങ്കിട്ട് നാസ

അത്ഭുതപ്പെടുത്തുന്ന ശനി ഗ്രഹത്തിന്റെ  അപൂര്‍വ്വ ചിത്രം പങ്കിട്ട് നാസ

വാഷിം​ഗ്ടൺ സിറ്റി: ബഹിരാകാശ ഗവേഷകരെ അത്ഭുതപ്പെടുത്ത ശനി ഗ്രഹത്തിന്‍റെ മനോഹരമായ ചിത്രം പങ്കിട്ട് അമേരിക്കന്‍ ബഹിരാകാശ ഗവേഷക ഏജന്‍സിയായ നാസ. പ്രശസ്തമായ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയ ശനിയുടെ ഇന്‍ഫ്രാറെഡ് ചിത്രമാണ് നാസ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രപഞ്ചത്തിന്‍റെ അതിശയകരമായ നിരവധി ചിത്രങ്ങള്‍ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയിരുന്നു.

ടെലിസ്കോപ്പ് നിരീക്ഷിക്കുന്ന ഇൻഫ്രാറെഡ് തരംഗങ്ങളുടെ ദൈർഘ്യത്തിൽ നിന്ന് ശനി വളരെ ഇരുണ്ടതായി കാണപ്പെടുന്നു. മീഥെയ്ൻ വാതകം അന്തരീക്ഷത്തിൽ വീഴുന്ന മിക്കവാറും എല്ലാ സൂര്യപ്രകാശത്തെയും ആഗിരണം ചെയ്യുന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും, മഞ്ഞു മൂടിയ വളയങ്ങൾ താരതമ്യേന തെളിച്ചമുള്ളതായി കാണപ്പെടുന്നു. ഇത് വെബ് ഇമേജിൽ ശനിയുടെ അസാധാരണമായ രൂപമാണ് കാട്ടിതരുന്നതെന്ന് നാസ പറഞ്ഞു.

20 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ശനിയുടെ ഈ അസാധാരണ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ എന്‍സെലാഡസ്, ഡയോണ്‍, ടെത്തിസ് എന്നിവയും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്. ശനിയുടെ കൂടുതല്‍ വിശദമായ പഠനത്തിന് ചിത്രം സഹായകമാകുമെന്ന പ്രതീക്ഷയാണ് ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നത്.

ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നല്‍കുന്നുണ്ടെന്നും നാസ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.