ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ മുന്‍ താരങ്ങള്‍ക്കെതിരെ നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. നിര്‍മ്മാതാക്കളില്‍ നിന്ന് മുന്‍കൂര്‍ പണംവാങ്ങി കോള്‍ഷീറ്റ് നല്‍കാത്തതിനെതിരെയാണ് നടപടി. ജൂണ്‍ പതിനെട്ടിന് ഇത് സംബന്ധിച്ച് നടന്ന ജനറല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
താരങ്ങളുടെ ആകെ ലിസ്റ്റില്‍ പതിനാലുപേരാണ് ഉള്ളത്. ഇക്കാര്യത്തില്‍ നടികര്‍ സംഘവുമായി കഴിഞ്ഞ ദിവസം ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ചര്‍ച്ച നടത്തിയിരുന്നു. തമിഴ് സിനിമയില്‍ മുന്‍നിരയിലുള്ള ചിമ്പു, വിശാല്‍, വിജയ് സേതുപതി, യോഗിബാബു, എസ്.ജെ സൂര്യ, അദര്‍വ എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിങിനിടെ പത്ത് ബോഡി ഗാര്‍ഡുകളെ നിയമിക്കുകയും നിര്‍മ്മാതാക്കളില്‍ നിന്ന് അമിത ശമ്പളം ഈടാക്കുകയും ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.
നിര്‍മ്മാതാക്കളെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വിവിധ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ പ്രസിഡന്റായ നിര്‍മ്മാതാവ് തേനാണ്ടല്‍ മുരളി വ്യക്തമാക്കി. ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നവര്‍ക്കെതിരെ അടുത്തയാഴ്ച നടപടികള്‍ എടുക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.