'വാട്സ്ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു'; പ്രചരിക്കുന്നത് വ്യാജ സന്ദേശം

'വാട്സ്ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു'; പ്രചരിക്കുന്നത് വ്യാജ സന്ദേശം

ന്യൂഡല്‍ഹി: നാളെ മുതല്‍ വാട്‌സ് ആപ്പിനും വാട്‌സ് ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ മാധ്യമങ്ങളിലുള്ള പ്രചാരണം വ്യാജം. മെസേജുകള്‍ ഗവണ്‍മെന്റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു. വാട്സ് ആപ്പ് മാത്രമല്ല ഫെയ്‌സ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള സാമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണെന്നുമാണ് സന്ദേശം അവകാശപ്പെടുന്നത്.

പ്രധാനമായും വാട്സ് ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തി. 'നാളെ മുതല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍, THREE BLUE ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും എന്ന രീതിയിലാണ് വാട്‌സാപ്പിലെ പ്രചാരണം.

വൈറല്‍ സന്ദേശത്തില്‍ വാട്സ് ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞതാണ്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്.

2015ലും 2018ലും സമാന സന്ദേശം സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നാണ് ഔദ്യോഗിത വൃത്തങ്ങള്‍ വ്യക്തമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.