ഫ്രാൻസ് കലാപഭൂമി; എങ്ങും കൊള്ളയും അക്രമവും; അയൽ രാജ്യങ്ങളിലും പ്രതിഷേധം

ഫ്രാൻസ് കലാപഭൂമി; എങ്ങും കൊള്ളയും അക്രമവും; അയൽ രാജ്യങ്ങളിലും പ്രതിഷേധം

പാരിസ്: കൗമാരക്കാരൻ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭത്തിന് ആറ് ദിവസമായിട്ടും ശമനമില്ല. ഫ്രഞ്ച് മിനിസ്ട്രി ഞായറാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ശനിയാഴ്ച രാത്രി മാത്രം 719 പേരെ അറസ്റ്റ് ചെയ്തു. 1300 ലേറെ പേർ ഇതുവരെ അറസ്റ്റിലായി.

അതിനിടെ വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശി നാദിയ സമാധാന ശ്രമങ്ങളുമായി രംഗത്തെത്തി. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരോട് നീരസമുണ്ടെങ്കിലും പൊലീസിനെ വെറുക്കുന്നില്ലെന്ന് മുത്തശി പറഞ്ഞു. അക്രമങ്ങൾ അവസാനിപ്പിക്കണം, പൊതു സ്ഥലത്ത് ഇറങ്ങുന്നതിൽ കൂടുതലും അമ്മമാരും പ്രായമായവരുമാണ്. കാര്യങ്ങൾ ശാന്തമാകാനാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും മുത്തശി കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിനിടെ ചില അക്രമികൾ ഫ്രാൻസിലെ ലെയ്‌ലെറോസിലെ മേയർ വിൻസെന്റ് ജീൻബർണിന്റെ വീടിന് തീയിടാൻ ശ്രമിച്ചു. തീയിട്ട കാർ മേയറുടെ വീടിനെ നേരെ തള്ളിവിട്ടായിരുന്നു ആക്രമികളുടെ ശ്രമം. കൂടെ പടക്കങ്ങളും വീടിന് നേരെ എറിഞ്ഞു. ആക്രമണം നടക്കുമ്പോൾ മേയർ ഓഫീസിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും പിൻവാതിൽ വഴി ചെറിയ പരിക്കുകളോടെ ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലും പ്രതിഷേധക്കാർ വീണ്ടും കാറുകൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. മാർസെയിൽ അക്രമം ശക്തമായിരുന്നു, അവിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും യുവാക്കളുമായി തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. സെൻട്രൽ കനേബിയർ അവന്യൂവിൽ നിലയുറപ്പിച്ച കൗമാരക്കാരെ പൊലിസ് ഓടിച്ചു.

കലാപം അവസാനിക്കാത്ത സാഹചര്യത്തിൽ ഞായറാഴ്ച ആരംഭിക്കാനിരുന്ന ജർമ്മനി സന്ദർശനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മാറ്റിവച്ചു. മാക്രോൺ ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറുമായി ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തതായി ജർമ്മൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.

ഫ്രാൻസിലെ അശാന്തി അയൽ രാജ്യങ്ങളായ സ്വിറ്റ്‌സർലൻഡിലേയ്ക്കും ബെൽജിയത്തിലേയ്ക്കും പടർന്നിട്ടുണ്ട്. സ്വിറ്റ്‌സർലൻഡ് നഗരമായ ലൊസാനെയിൽ യുവജനങ്ങൾ കടകളുടെ ജനാലകൾ എറിഞ്ഞു തകർത്തു. ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിലും ആക്രമണങ്ങളുണ്ടായി. ആക്രമണവുമായി തെരുവിലിറിങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണ്.

ചൊവ്വാഴ്ചയാണ് വടക്കൻ ആഫ്രിക്കൻ വംശജനായ 17കാരൻ വെടിവയ്പ്പിൽ മരണപ്പെട്ടത്. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. പൊലീസിന് നേരെ നയീൽ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചത് തടയാനും അപകടത്തിൽ നിന്ന് രക്ഷപെടാനുമായാണ് വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.