തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ തോമാശ്ലീഹായുടെ നാമത്തിലും സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ വാർഡിന്റെ നിയുക്ത കൗൺസിലർ മേരി ജിപ്സി (മായ) യാണ് ഭാരതത്തിന്റെ അപ്പസ്റ്റോലനായ തോമാശ്ലീഹായുടെ പേരിൽ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തത് .
പൂന്തുറ തീരദ്ദേശ ഗ്രാമം ഉൾപ്പെടുന്ന പൂന്തുറ കോർപ്പറേഷൻ വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മേരി ജിപ്സി വിജയിച്ചത്. തനിക്കു സീറ്റ് നിഷേധിച്ച കോൺഗ്രസിനോടുള്ള മധുര പ്രതികാരം കൂടിയാണിത് . പൂന്തുറ ഇടവകയുടെ മധ്യസ്ഥനാണ് തോമാശ്ലീഹാ .
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തവർ വേറെയുമുണ്ട് . അയ്യപ്പസ്വാമിയുടെയും പദ്മനാഭസ്വാമിയുടെയും പേരിൽ പ്രതിജ്ഞ ചെയ്ത ബിജെപി പ്രതിനിധികളും ഈ പട്ടികയിൽ ഇടം പിടിക്കുന്നു . സെക്ഷൻ 143 മൂന്നാം ഷെഡ്യൂൾ പ്രകാരം ദൃഡ പ്രതിജ്ഞയോ ദൈവനാമത്തിലോ പ്രതിജ്ഞ ചൊല്ലണമെന്നാണ് മുൻസിപ്പാലിറ്റി നിയമം അനുശാസിക്കുന്നത്.
2001ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്‌തിരുന്നത്. ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത് . ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ് ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നത് എന്നും കോടതി വ്യക്തമാക്കി. പുണ്യ പുരുഷരുടെ പേര് ചൊല്ലി പ്രതിജ്ഞ ചെയ്യുന്നത് മുനിസിപ്പാലിറ്റി നിയമങ്ങൾക്കു വിരുദ്ധമായതിനാൽ പരാതി നൽകുവാനാണ് ഇടതു മുന്നണി തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.