തിരുവനന്തപുരം: സംസ്ഥാനത്തെ പ്രകൃതി ക്ഷോഭങ്ങളിലായി ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ ഒന്നു വരെ 34 മരണങ്ങള്‍ സംഭവിച്ചതായി ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതില്‍ മലപ്പുറം ജില്ലയില്‍ 22 പേരുടെ മരണത്തിനിടയായ ബോട്ടപകടവും ഉള്‍പ്പെടുന്നു. ഇടിമിന്നലേറ്റ് ഈ കാലയളവിനുള്ളില്‍ ആറുപേര്‍ മരണപ്പെട്ടപ്പോള്‍ നദിയില്‍ മുങ്ങി രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. മണ്ണിടിഞ്ഞ് വീണ് ഒരാളും മരണത്തിന് കീഴടങ്ങി.
വൈദ്യുതാഘാതമേറ്റ് ഒരു ജീവന്‍ ഈ കാലയളവിനുള്ളില്‍ നഷ്ടമായി. മരം വീണ് രണ്ട് പേര്‍ മരണത്തിന് കീഴ്പ്പെട്ടു. 14 പേര്‍ക്ക് വിവിധ പ്രകൃതിക്ഷോഭങ്ങളില്‍ പരിക്കേറ്റു. ഈ കാലയളവിനുള്ളില്‍ സംസ്ഥാനത്തെ 222 വീടുകള്‍ക്ക് ഭാഗീകമായും ആറു വീടുകള്‍ക്ക് പൂര്‍ണമായും നാശമുണ്ടായി.
കാലവര്‍ഷം വീണ്ടും സംസ്ഥാനത്ത് ശക്തമായതോടെ നിലവില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 14 കുടുംബങ്ങളിലെ 57 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ രണ്ടും ഇടുക്കിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. ജൂലൈ ഒന്നു മുതലുണ്ടായ കാലവര്‍ഷ കെടുതിയില്‍ മൂന്നു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
കേരളത്തിലെ 14 ജില്ലകളിലെയും കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തിരുവനന്തപുരം: 0471 2 730 067, 9497 711 281, കൊല്ലം: 0474 2 794 002, 9447 677 800, പത്തനംതിട്ട: 0468 2 322 515, 8078 808 915, ആലപ്പുഴ 0477 2 238 630, 9495 003 640, കോട്ടയം: 0481 2 565 400, 9446 562 236, ഇടുക്കി: 0486 2 233 111, 9383 463 036, എറണാകുളം: 0484 2 423 513, 9400 021 077, തൃശൂര്‍: 0487 2 362 424, 9447 074 424, പാലക്കാട്: 0491 2 505 309, 8921 994 727, മലപ്പുറം: 0483 2 736 320 9383 464 212, കോഴിക്കോട്: 0495 2 373 902, 0495 2 371 002, 9446 538 900, വയനാട്: 0493 6 204 151, 8078 409 770, കണ്ണൂര്‍: 0497 2 700 645 9446 682 300, കാസര്‍കോഡ്: 0499 4 257 700, 0499 4 255 010, 9446 601 700
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.