പത്മരാജന്‍ ചലച്ചിത്ര -സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

പത്മരാജന്‍ ചലച്ചിത്ര -സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പത്മരാജന്റെ ആദ്യകാല കഥകള്‍ പിറവിയെടുത്ത സാംസ്‌കാരിക നഗരിയില്‍ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്റെ​ സ്മരണയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്​റ്റ്​ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മലയാള ചലച്ചിത്രലോകത്ത് ഗന്ധര്‍വ്വലോകം സൃഷ്ടിച്ച പത്മരാജന്റെ സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സാറാ ജോസഫിന് രാധാലക്ഷ്മി പത്മരാജന്‍ സമ്മാനിച്ചു. സാഹിത്യവും ദൃശ്യഭാഷയും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച സംവിധായകനാണ് പത്മരാജനെന്നും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്നും സാറാജോസഫ് പറഞ്ഞു.

പ്രഥമ പത്മരാജന്‍ നോവല്‍ പുരസ്‌കാരം സുഭാഷ് ചന്ദ്രന് രാധാലക്ഷ്മി പത്മരാജന്‍ നല്‍കി.സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംവിധായകന്‍ സിബി മലയില്‍ വിതരണം ചെയ്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം മധു സി.നാരായണനും തിരക്കഥയ്ക്കുള്ള പുരസ്‌കാരം സജിന്‍ ബാബുവും തിരക്കഥയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ബോബി, സഞ്ജയ് എന്നിവരും ഏറ്റുവാങ്ങി. പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ എഴുതിയ 'മകന്റെ കുറിപ്പുകള്‍' എന്ന പുസ്തകം സാറാ ജോസഫ് പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പുരസ്‌കാരദാന സമ്മേളനം സംഘടിപ്പിച്ചത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.