ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി സംസ്ഥാന ഘടങ്ങളില്‍ വന്‍ അഴിച്ചുപണി. പഞ്ചാബ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റി. ഇതിന് പുറമെ രാജേന്ദ്ര ആറ്റിലയെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായും നിയമിച്ചു.
പഞ്ചാബിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സുനില്‍ ജാഖറിനെ നിയമിച്ചു. സുനില്‍ ജാഖര്‍ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. കുറച്ചുകാലം മുമ്പ് അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തി. മുന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍ ജാഖര്‍. അശ്വിനി ശര്‍മ്മയ്ക്ക് പകരമാണ് സുനില്‍ എത്തുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിച്ചതും, ജലന്ധര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനവും അശ്വനി ശര്‍മയ്ക്ക് തിരിച്ചടിയായി.
കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു. ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ തെലങ്കാന തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനുമാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു. ബാബുലാല്‍ മറാണ്ടിയാണ് ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി.
കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സഹമന്ത്രിമാര്‍ ഉള്‍പ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു. തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ എത്താനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി നല്‍കി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു. നയപരമായ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മന്ത്രിസഭ പുനസംഘടന വൈകാതെയുണ്ടാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു യോഗം. പത്ത് മന്ത്രിമാരുടെയെങ്കിലും വകുപ്പുകളില്‍ മാറ്റം വന്നേക്കും. ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെ ചില മന്ത്രിമാര്‍ പാര്‍ട്ടി സംഘടനയിലേക്ക് മടങ്ങും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ബിജെപി മേഖലാ യോഗങ്ങള്‍ക്കു ശേഷമായിരിക്കും മന്ത്രിസഭയിലെ മാറ്റങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.