ട്രെയിനുകള്‍ മൊബൈല്‍ മോര്‍ച്ചറികളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍

ട്രെയിനുകള്‍ മൊബൈല്‍ മോര്‍ച്ചറികളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാസഞ്ചര്‍ ട്രെയിനുകള്‍ മൊബൈല്‍ മോര്‍ച്ചറികളാണെന്ന് വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയന്‍. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് കൊണ്ടാണ് ടിഎംസി നേതാവ് ഡെറക് ഒബ്രിയന്റെ പ്രതികരണം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷയില്‍ കാര്യമായ മുന്‍തൂക്കം നല്‍കുന്നില്ലെന്നും ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയങ്ങളില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകള്‍ അവഗണിക്കപ്പെടുകയാണ്.

പാര്‍ലമെന്റില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങള്‍ ആരോപിക്കുകയും ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നെങ്കിലും ആരും ഇതൊന്നും ശ്രദ്ധിച്ചിക്കുന്നില്ലാണ് ആരോപണം.

റെയില്‍വേ സുരക്ഷാ കമ്മീഷന്‍ (സിആര്‍എസ്) നടത്തിയ ഉന്നതതല അന്വേഷണത്തില്‍ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തിന്റെ പ്രധാന കാരണം തെറ്റായ സിഗ്നലിങ് ആണെന്നാണ് കണ്ടെത്തിയത്.

സിഗ്നലിങ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ (എസ് ആന്‍ഡ് ടി) വകുപ്പിലെ 'പല തലങ്ങളിലെ വീഴ്ചകള്‍ പരിഹരിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് സൂചിപ്പിച്ചു. ജൂണ്‍ രണ്ടിന് നടന്ന ബാലസോര്‍ അപകടത്തില്‍ 293 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.