ബുർജ് ഖലീഫ കാണണമെന്ന് കുവൈത്തില്‍ നിന്ന് കുഞ്ഞ് ബദർ, വരൂ എന്ന് ക്ഷണിച്ച് ഷെയ്ഖ് ഹംദാന്‍

ബുർജ് ഖലീഫ കാണണമെന്ന് കുവൈത്തില്‍ നിന്ന് കുഞ്ഞ് ബദർ, വരൂ എന്ന്  ക്ഷണിച്ച് ഷെയ്ഖ് ഹംദാന്‍

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. കുവൈത്തിലെ താമസക്കാരനായ ബദറിന്‍റെയും വലിയ ആഗ്രഹമാണ് ബുർജ് ഖലീഫ കാണണമെന്നത്. നേരത്ത ബുർജ് ഖലീഫ കണ്ടിട്ടുണ്ടെങ്കിലും ഉളളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല ബദറിന്. അത് നല്ലൊരു ഓർമ്മയായി മനസിലുളളതുകൊണ്ടാണ് എവിടെ പോകാനാണ് ആഗ്രഹമെന്ന് ചോദിച്ചയാളോട് ബുർജ് ഖലീഫയില്‍ കയറണമെന്ന് ബദർ പറഞ്ഞതും. കുവൈത്തില്‍ നിന്നുളള ഈ വീഡിയോ സമൂഹമാധ്യമത്തില്‍ തംരഗമായതോടെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ദുബായ് കിരീടാവകാശി വീഡിയോ സ്റ്റോറിയായി പങ്കുവച്ച് ബദറിനെ ദുബായിലേക്ക് ക്ഷണിച്ചത്.

സന്ദർശിക്കാന്‍ ഇഷ്ടമുളള സ്ഥലമേതാണെന്ന ചോദ്യത്തിനാണ് ഇഷ്ടസ്ഥലം ദുബായ് ആണെന്നും ബുർജ് ഖലീഫ സന്ദർശിക്കണമെന്നും ബദർ മറുപടി നല്‍കിയത്. നേരത്ത ദുബായിലെത്തിയപ്പോള്‍ സ്റ്റാർ ബക്സിലിരുന്നതും ബുർജ് ഖലീഫ ചൂണ്ടിക്കാണിച്ചുകൊണ്ട് ലോകത്തെ ഏറ്റവും ഉയരമുളള കെട്ടിടമാണിതെന്ന് പിതാവ് പറഞ്ഞതുമൊക്കെ ബദറിന്‍റെ ഓർമ്മയിലുണ്ട്. അതെല്ലാം വീഡിയോയിലൂടെ ബദർ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെ ബദറിന്‍റെ സഹോദരന്‍ വരുന്നതും കാണാം. ബുർജ് ഖലീഫയെ കുറിച്ചുളള പരിപാടികളെല്ലാം കാണാറുണ്ടെന്നും ബദർ പറയുന്നു.

ഈദ് അവധിയില്‍ യുഎഇയിലേക്കുളള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ബദറിനോട് അഭിമുഖത്തിലൂടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തരിക്കുന്നത്. ഈദ് അവധിയില്‍ യുഎഇയിലെത്തിയ ബദർ ബുർജ് ഖലീഫയില്‍ കയറിയോയെന്ന് വ്യക്തമല്ല. എന്തുതന്നെയായാലും ബദറിനെ നേരിട്ട് ദുബായിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. ബദറിനെ അറിയുന്നവർ ആരെങ്കിലുമുണ്ടെങ്കില്‍ അവനെയും കുടുംബത്തേയും ദുബായിലേക്ക് ക്ഷണിക്കുകയാണ്. ബുർജ് ഖലീഫ കാണാം, ഒപ്പം മറ്റ് അത്ഭുതങ്ങളും.. ഹംദാന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

https://www.instagram.com/reel/CuROUrhpVFi/?utm_source=ig_web_copy_link


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.