ഖാര്‍ക്കീവില്‍ ശക്തമായ മിസൈലാക്രമണം; 12 കുട്ടികള്‍ അടക്കം 43 പേര്‍ക്ക് പരിക്ക്

ഖാര്‍ക്കീവില്‍ ശക്തമായ മിസൈലാക്രമണം; 12 കുട്ടികള്‍ അടക്കം 43 പേര്‍ക്ക് പരിക്ക്

കീവ് : ഉക്രെയ്‌നിലെ ഖാര്‍ക്കീവില്‍ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ശക്തമായ മിസൈലാക്രമണത്തില്‍ 12 കുട്ടികള്‍ അടക്കം 43 പേര്‍ക്ക് പരിക്കേറ്റു.

അതേ സമയം സെപൊറീഷ്യ ആണവ പ്ലാന്റിന്റെ പരിസരത്ത് സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ഉക്രെയ്ന്‍ അവിടെ അട്ടിമറിശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നും റഷ്യ ആരോപിച്ചു.

ആരോപണങ്ങള്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി നിഷേധിച്ചു. റഷ്യ സെപൊറീഷ്യയില്‍ അപകടകരമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. സെപൊറീഷ്യ ആണവ നിലയം ഉള്‍പ്പെടുന്ന പ്രദേശം നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്.

ഉക്രെയ്‌നിലെ യുദ്ധ രംഗത്ത് നിന്ന് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ പിന്‍മാറ്റവും പ്രസിഡന്റ് വ്്‌ളാഡിമിര്‍ പുടിനെതിരെ നടന്ന അട്ടിമറി ശ്രമങ്ങളും റഷ്യയ്ക്ക് തിരിച്ചടിയായിരുന്നു.

പിന്നീട് വാഗ്നര്‍ ഗ്രൂപ്പ് മേധാവിയെ ബലൂറസിലേക്ക് നാടുകടത്തിയ ശേഷം റഷ്യ യുദ്ധ രംഗത്ത് വീണ്ടും സജീവമായതിന് തെളിവായാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം വിലയിരുത്തപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.