വോട്ടര്‍മാര്‍ക്ക് പണം: തേനി എംപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി

വോട്ടര്‍മാര്‍ക്ക് പണം: തേനി എംപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പു തിരിമറി നടത്തിയെന്ന പരാതിയിലാണ് ജസ്റ്റിസ് എസ്.എസ് സുന്ദറിന്റെ നടപടി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു.

രവീന്ദ്രനാഥ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറാണ് ഹര്‍ജി നല്‍കിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്. രവീന്ദ്രനാഥിന് അപ്പീല്‍ നല്‍കുന്നതിനായി വിധി നടപ്പാക്കുന്നത് മുപ്പതു ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.