ഇലോണ്‍ മസ്‌കിന് പിന്തുണ നല്‍കി പുതുതായി നിയമിതനായ സിഇഒ ലിന്‍ഡ യാക്കാരിനോ

ഇലോണ്‍ മസ്‌കിന് പിന്തുണ നല്‍കി  പുതുതായി നിയമിതനായ സിഇഒ ലിന്‍ഡ യാക്കാരിനോ

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിന് പിന്തുണ നല്‍കി പുതുതായി നിയമിതനായ സിഇഒ ലിന്‍ഡ യാക്കാരിനോ രംഗത്തെത്തി. ട്വിറ്റര്‍ ഇതര വരിക്കാര്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം 600 ആയി പരിമിതപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തോട് പൂര്‍ണ പിന്തുണയാണ് കമ്പനി സിഇഒ ലിന്‍ഡ നല്‍കുന്നത്.

പരസ്യദാതാക്കളില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും എതിര്‍പ്പുണ്ടായിട്ടും ഇലോണിന്റെ ട്വീറ്റ് പരിധി ആശയത്തെ ട്വിറ്റര്‍ സിഇഒ പിന്തുണയ്ക്കുകയാണ്. ഈ പ്രഖ്യാപനം വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ്, ട്വിറ്റര്‍ സിഇഒ ലിന്‍ഡ യാക്കാരിനോ മസ്‌ക്കിന്റെ ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുക എന്നതാണ് ട്വിറ്ററിന്റെ ദൗത്യമായതിനാല്‍ ധീരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ട്വിറ്ററിന്റെ ദൗത്യത്തിന് ഇതുപോലുള്ള ധീരമായ നടപടികള്‍ ആവശ്യമാണെന്നും യാക്കാരിനോ ട്വീറ്റ് ചെയ്തു.

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സുരക്ഷയും അവയിലെ കൃത്രിമത്വം തടയാനും ലക്ഷ്യമിട്ടാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച പരിധികളെന്ന് കമ്പനി സി.ഇ.ഒയുടെ ആദ്യ പൊതു അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.