തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് പിടികൂടിയത്. കുരങ്ങ് ഇവിടെ എത്തിയതായി അറിഞ്ഞ മൃഗശാല അധികൃതര്‍ വലയില്‍ കുടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 13 ന് കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് ചാടിപ്പോയത്.
കുറച്ചു ദിവസം മുന്‍പ് വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു വാസം. എന്നാല്‍, രണ്ടു ദിവസം ശക്തമായ മഴ പെയ്തതിനു പിന്നാലെ വീണ്ടും കാണാതാവുകയായിരുന്നു.
നിലവില്‍ കുരങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കന്‍ പാര്‍ക്കില്‍ നിന്നെത്തിച്ച പെണ്‍കുരങ്ങാണ് ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.