ഡിഎല്‍എഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; ഈ മാസം 20 വരെ അപേക്ഷിക്കാം

 ഡിഎല്‍എഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; ഈ മാസം 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2023-2025 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.

ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയോ അതിന് തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കോഴ്സോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഈ വര്‍ഷം ജൂലൈ ഒന്നിന് 17 വയസില്‍ കുറവുള്ളവരോ 33 വയസില്‍ കവിഞ്ഞവരോ ആകാന്‍ പാടില്ല.

അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഹയര്‍സെക്കന്‍ഡറിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷിക്കേണ്ട ഫോമിന്റെ നിശ്ചിത മാതൃക www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

ന്യൂനപക്ഷ സമുദായവിഭാഗങ്ങള്‍ നടത്തുന്ന ടിടിഐകളില്‍ 50 ശതമാനം സീറ്റുകള്‍ പൊതുമെറിറ്റ് അടിസ്ഥാനത്തിലും ബാക്കി വരുന്ന 50 ശതമാനം സീറ്റുകള്‍ അതാത് ന്യൂനപക്ഷ സമുദായ വിഭാഗത്തില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. ഈ മാസം 20 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷവും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്നുവര്‍ഷവും വിമുക്ത ഭടന്‍മാര്‍ക്ക് അവരുടെ സേവനത്തിന്റെ കാലയളവും ഇളവ് നല്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.